Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Theft Case

ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ? സർക്കാരിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും സുപ്രീം കോടതി. ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.

ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

ബെഞ്ചിലെ അംഗമായ ജസ്റ്റീസ് സതീശ് ചന്ദ്രശർമയാണ് ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ എന്ന് ചോദിച്ചത്. കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ ഇത് ചോദിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റീസ് പറഞ്ഞു. ആരോ​ഗ്യകാര്യങ്ങൾ പരി​ഗണിച്ചാണ് എസ്. ജയശ്രീക്ക് ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതികൾക്കും യാതൊരു ഇളവും നൽകില്ലെന്നും കോടതി സൂചന നൽകി.

അതേസമയം, സ്വർണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവും ഇല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണ്. സ്വർണം പൂശുകമാത്രമാണ് അദ്ദേഹത്തിന്‍റെ ജോലി. മം​ഗൾയാനിലും ചന്ദ്രയാനിലുമൊക്കെ സ്വർണം പൂശി നൽകിയിട്ടുണ്ട്. സ്വർണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരൻ പറഞ്ഞു.

അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാർച്ച് ഒമ്പതിലേക്ക് സുപ്രീം കോടതി മാറ്റിയത്. വെള്ളിയാഴ്ച കേസ് പരിഗണിക്കണം എന്നായിരുന്നു പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു.

Kerala

സ്വർണക്കൊള്ള കേസ്: സാമ്പിൾ ശേഖരിക്കാൻ എസ്ഐടി ഇന്ന് വീണ്ടും ശബരിമലയിൽ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധനയ്ക്കായി ഇന്ന് വീണ്ടും ശബരിമലയിലേക്ക്. ഉച്ചയ്ക്ക് പമ്പയിൽ എത്തുന്ന എസ്ഐടി സംഘം അവലോകന യോഗത്തിനുശേഷം സന്നിധാനത്ത് എത്തും.

തുടർന്ന് ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ നട അടച്ച ശേഷം ആയിരിക്കും സാമ്പിളുകൾ ശേഖരിക്കുക. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി കൈമാറും. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്‍റ് വിദഗ്ധരാണ് സംഘത്തിൽ പ്രധാനമായും ഉള്ളത്. മാസ പൂജയ്ക്കായി ഇന്ന് വൈകുന്നേരമാണ് നട തുറക്കുക.

മുമ്പ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. സ്വർണക്കൊള്ള കേസിലെ കുറ്റപത്രം അടക്കം തയാറാക്കുന്നതിൽ നിർണായകമാണ് ഈ പരിശോധന.

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എൻ. വാസുവും പുറത്തേക്ക്, സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ. വാസുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ, കട്ടിളപ്പാളി കേസിലെ മൂന്നാംപ്രതിയായ വാസു ജയിൽമോചിതനാകും.

എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എൻ. വാസുവും ജാമ്യം നേടുന്നത്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്.

ഇതോടെ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ. വാ​സു​വി​ന് ഇ​ന്ന് നി​ർ​ണാ​യ​കം

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന മു​ൻ ദേ​വ​സ്വം ക​മ്മി​ഷ​ണ​റും പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​വാ​സു ജ​യി​ൽ മോ​ചി​ത​നാ​യേ​ക്കും. വാ​സു സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി പ​റ​യും.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക. റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പി​ന്നി​ട്ട​തോ​ടെ സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യാ​ണ് എ​ൻ. വാ​സു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യ നീ​ക്കം.

എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ എ​ൻ. വാ​സു​വി​ന് ജാ​മ്യം ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. വി​വേ​ച​നം കാ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജാ​മ്യ ഹ​ര്‍​ജി​യി​ൽ ഇ​ന്ന് വി​ധി പ​റ​യു​മെ​ന്നും ഇ​ന്ന​ലെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച വി​ജി​ല​ൻ​സ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

‌കേ​സി​ൽ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. പോ​റ്റി ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ര​ണ്ട് കേ​സു​ക​ളി​ലെ​യും ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദം ചൊ​വ്വാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു.

ഈ ​മാ​സം 18ന് ​കേ​സി​ൽ വി​ധി പ​റ​യും. മു​ൻ മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ സ​മ​ർ​പ്പി​ച്ച മൂ​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

 

 

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്‍ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകിയിരുന്നു. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ജ​യ​റാ​മി​ന് ഇ​ഡി സ​മ​ൻ​സ്; ചോ​ദ്യം ചെ​യ്യ​ലി​ന് ഉ​ട​ൻ‌ ഹാ​ജ​രാ​ക​ണം

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാ​മി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ൻ​സ്. ചോ​ദ്യം ചെ​യ്യ​ലി​ന് ഉ​ട​ൻ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​യ​റാ​മി​ന് സ​മ​ൻ​സ് ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​യ​റാ​മി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത​യാ​ഴ്ച​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ജ​യ​റാ​മു​മാ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ജ​യ​റാ​മി​ന്‍റെ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​വും ചോ​ദ്യം ചെ​യ്യ​ൽ.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തി പ​ട്ടി​ക കൂ​ടാ​തെ 12 പേ​ർ​ക്കാ​ണ് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് എ​സ്ഐ​ടി​യു​ടെ പ്ര​തി പ​ട്ടി​ക​യി​ലു​ള്ള​ത്.

ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​യും വാ​തി​ലും ഉ​ൾ​പ്പെ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യ​തി​ന്‍റെ മ​റ​വി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ജ​യ​റാം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ഡി സ​മ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്നും വാ​ദം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ന​ട​ക്കും. ക​ട്ടി​ള​പ്പാ​ളി-​ദ്വാ​ര​പാ​ല​ക കേ​സു​ക​ളി​ൽ ത​ന്ത്രി സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് വാ​ദം.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നും ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​ട​പെ​ടു​ന്ന​യാ​ളാ​ണ് ത​ന്ത്രി​യെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടെ ത​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ വാ​ദം. ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ലും ഇ​ന്ന് വാ​ദം ന​ട​ക്കും. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് എ​ൻ.​വാ​സു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​കു​മെ​ന്ന് എ​സ്ഐ​ടി അ​റി​യി​ച്ചു. ദ്വാ​ര​പാ​ല​ക കേ​സി​ൽ ര​ണ്ട് പേ​രെ​യും, ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ഒ​രാ​ളെ​യും പ്ര​തി ചേ​ര്‍​ക്കു​മെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരി​ഗണിച്ച് പാളികളിലെ സാമ്പിൾ എടുത്ത് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിലേക്ക് അയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. ജസ്റ്റീസുമാരായ എ. രാജാ വിജയരാഘവന്‍, കെ. വിജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് അടച്ചിട്ട മുറിയിൽ കേസ് വാദം കേട്ടത്. ഈമാസം 19ന് വീണ്ടും കേസ് പരിഗണിക്കും.

എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനും പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയിൽ വിഎസ്എസ്‍സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട്‌ എസ്ഐടി തയാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Kerala

അടൂർ പ്രകാശ് സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തി: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനം എല്ലാവർക്കും അറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ആന്‍റോ ആന്‍റണി, അടൂർ പ്രകാശ് എന്നിവർ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയിട്ടുണ്ട്. അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തിയിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ചോദ്യംചെയ്യലിനു ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു. രാഷ്ട്രീയ പ്രേരിതമാണ് ചോദ്യം ചെയ്യൽ എന്ന് അടൂർ പ്രകാശ് പറഞ്ഞിട്ടില്ല, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

Kerala

നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണം?: വിഎസ്എസ്‌സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ്‌എസ്‌സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്നും പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നുമാണ് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നത്.

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. പരിശോധനാഫലം ശനിയാഴ്ച ഹൈക്കോടതിക്ക് കൈമാറും.

ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്‍റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായാണ് വിഎസ്എസ്‌സി രണ്ടാം വട്ട പരിശോധന നടത്തിയത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ വീ​ണ്ടും എ​സ്ഐ​ടി വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​യ്ക്ക് വി​ളി​ച്ചു വ​രു​ത്തി അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലും ബം​ഗു​ളൂ​രു​വി​ലും പോ​റ്റി​യെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വ്യ​ക്ത​മാ​ക്കി.

കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ല്ലാം പോ​റ്റി ക്ഷ​ണി​ച്ച​തു​പ്ര​കാ​രം ആ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​ണ്ട തീ​യ​തി​ക​ൾ വ്യ​ക്ത​മാ​യി ഓ​ർ​മ​യി​ൽ ഇ​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മൊ​ഴി ന​ൽ​കി. ഡ​ൽ​ഹി​യി​ൽ പോ​കാ​നും പോ​റ്റി​യാ​ണ് ക്ഷ​ണി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​വും സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

പോ​റ്റി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​ന്നെ അ​ടൂ​ർ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യാ​ൻ എ​സ്ഐ​ടി തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പോ​റ്റി​യും കേ​സി​ലെ മ​റ്റൊ​രു പ്ര​തി ഗോ​വ​ർ​ധ​ന​നും ഡ​ൽ​ഹി​യി​ലെ​ത്തി സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട​പ്പോ​ഴു​ള്ള ഫോ​ട്ടോ​യി​ലും അ​ടൂ​ർ പ്ര​കാ​ശും ആ​ന്‍റോ ആ​ന്‍റ​ണി​യു​മു​ണ്ട്.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യു​ന്നു. കേ​സി​ൽ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ കോ​ൺ​ഗ്ര​സ് നേ​താ​വാ​ണ് അ​ടു​ർ പ്ര​കാ​ശ്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി, സ്വ​ർ​ണം വാ​ങ്ങി​യ ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ​ദ്ധ​ൻ എ​ന്നി​വ​രു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് പ​ല​ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ലേ​ക്ക് പ്ര​തി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഒ​രു​ക്കി​യ​തി​ൽ അ​ടൂ​ർ പ്ര​കാ​ശി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ട്ടോ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

പ്ര​തി​ക​ളി​ൽ നി​ന്ന് പാ​രി​തോ​ഷി​ക​ങ്ങ​ൾ സ്വീ​ക​രി​ച്ചോ എ​ന്നും എ​സ്ഐ​ടി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മോ​ഷ​ണ സ്വ​ർ​ണം കൈ​മാ​റ്റം ചെ​യ്ത​തി​ൽ എം​പി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു​വോ എ​ന്ന​തി​ലാ​ണ് ഇ​പ്പോ​ൾ വ്യ​ക്ത​ത തേ​ടു​ന്ന​ത്.

Kerala

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഇ​ഡി ഇ​ന്ന് സ​മ​ൻ​സ് ന​ൽ​കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്ന് സ​മ​ൻ​സ് ന​ൽ​കും. അ​ടു​ത്ത ആ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം.

പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ ഇ​ഡി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ൾ​പ്പെ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഭൂ​മി വാ​ങ്ങി​യ​തി​ന്‍റെ രേ​ഖ​ക​ളും ഇ​ഡി ക​ണ്ടെ​ടു​ത്തി​രു​ന്നു. 2017 മു​ത​ൽ 2025 വ​രെ​യു​ള്ള പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളാ​ണ് ഇ​ഡി പ​രി​ശോ​ധി​ച്ച​ത്.

അ​തേ​സ​മ​യം ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി ഇ​ന്ന് എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. ജാ​മ്യ​വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​കു​ക.

ചൊ​വ്വാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ജാ​മ്യ​വ്യ​വ​സ്ഥ. 110 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വ്യാ​ഴാ​ഴ്ച ജ​യി​ൽ മോ​ചി​ത​നാ​യ​ത്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

ജാ​മ്യം നേ​ടി​യാ​ൽ പോ​റ്റി​യെ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​ഡി; ഇ​ന്ന് ത​ന്നെ സ​മ​ൻ‌​സ് അ​യ​യ്ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക. 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​റ്റി​ക്ക് കോ​ട​തി ജാ​മ്യം ന​ൽ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. എ​ന്നാ​ൽ ജാ​മ്യം നേ​ടി പോ​റ്റി പു​റ​ത്തി​റ​ങ്ങി​യാ​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​ഡി.

കേ​സി​ൽ എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​റ്റി​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചാ​ൽ ഇ​ന്ന് ത​ന്നെ ഇ​ഡി സ​മ​ൻ‌​സ് അ​യ​യ്ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ചു വ​രു​ത്താ​നു​ള്ള സ​മ​ൻ​സ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ദ്വാ​ര​പാ​ല​ക കേ​സി​ൽ പോ​റ്റി നേ​ര​ത്തെ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി​യി​രു​ന്നു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ ഇ​തോ​ട​കം ജാ​മ്യം നേ​ടി​യി​ട്ടു​ണ്ട്. മു​ൻ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​നും മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​നും സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം ദേ​വ​സ്വം മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​ശ്രീ​കു​മാ​റി​ന് തെ​ളി​വു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി 43ാം ദി​വ​സം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. 

 

Kerala

ശബരിമല സ്വർണക്കൊള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യുടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്. ബു​ധ​നാ​ഴ്ച ജാ​മ്യ​ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. ദ്വാ​ര​പാ​ല​ക കേ​സി​ൽ പോ​റ്റി നേ​ര​ത്തെ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി​യി​രു​ന്നു.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടും എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത്.

കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ ഇ​തോ​ട​കം ജാ​മ്യം നേ​ടി​യി​ട്ടു​ണ്ട്. മു​ൻ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​നും മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​നും സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം ദേ​വ​സ്വം മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​ശ്രീ​കു​മാ​റി​ന് തെ​ളി​വു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി 43ാം ദി​വ​സം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ഞ​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ സ്വ​ത്ത് മോ​ഷ്ടി​ക്കു​ന്ന​വ​ര​ല്ല: ബി​നോ​യ് വി​ശ്വം

തൃ​ശൂ​ർ: യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ളെ ബ​ഹു​മാ​നി​ക്കു​മെ​ന്നും ന്യൂ​ന​പ​ക്ഷ, ഭൂ​രി​പ​ക്ഷ മ​ത​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ത​വും മ​ത​തീ​വ്ര​വാദ​വും ര​ണ്ടാ​ണ്. മ​ത​ത്തെ ബ​ഹു​മാ​നി​ക്കു​ന്പോ​ൾ, മ​ത​തീ​വ്ര​വാ​ദ​ത്തോ​ടു ല​വ​ലേ​ശം സ​ന്ധി​ചെ​യ്യി​ല്ല. ശ​ബ​രി​മ​ല​യി​ലെ ഒ​രു​ത​രി സ്വ​ർ​ണം ആ​രെ​ങ്കി​ലും എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടും. അ​തു​കൊ​ണ്ടാ​ണ് എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ത്ത​ത്. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ, യു​ഡി​എ​ഫി​ന് അ​ങ്ങി​നെ പ​റ​യാ​നാ​കു​മോ​യോ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു.

ഞ​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ സ്വ​ത്ത് മോ​ഷ്ടി​ക്കു​ന്ന​വ​ര​ല്ല. അ​തു​കൊ​ണ്ടാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​ർ, പ​ന്ത​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. അ​ടു​ത്ത ഭ​ര​ണ​വും എ​ൽഡി​എ​ഫി​ന്‍റേ​താ​യി​രി​ക്കു​മെ​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്കു ല​വ​ലേ​ശം സം​ശ​യ​മി​ല്ല. ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന രാ​ഷ്ട്രീ​യ ചേ​രി എ​ൽ​ഡി​എ​ഫാ​ണ്.

എ​ൻ​ഡി​എ കേ​ര​ള​ത്തോ​ടു കാ​ണി​ക്കു​ന്ന സാ​ന്പ​ത്തി​ക വി​രോ​ധ​ത്തോ​ട് വ‌ീ​റു​വാ​ശി​യും എ​ൽ​ഡി​എ​ഫ് കാ​ണി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം​ മൂ​ത്ത ബി​ജെ​പി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി കാ​ണു​ന്നി​ല്ല. ഇ​ത് ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണ്. കേ​ര​ളം ഇ​ന്ത്യ​യി​ൽ എ​വി​ടെ​യാ​ണെ​ന്നു ഗൗ​ര​വ​മാ​യി ചി​ന്തി​ക്കാ​ൻ കേ​ന്ദ്ര ബ​ജ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ബി​ജെ​പി​ക്ക് ഭ​ര​ണ​ഘ​ട​നാ പ്ര​മാ​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​മാ​യാ​ണു കേ​ര​ളം വി​ഴി​ഞ്ഞ​ത്തെ കാ​ണു​ന്ന​ത്. അ​തു​മാ​യി മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ക​ണ​ക്റ്റി​വി​റ്റി ഉ​ണ്ടാ​ക്കാ​ൻ പ​ദ്ധ​തി വേ​ണം. അ​തി​നെ​പ്പ​റ്റി ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മി​ല്ല. 45 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. എ​ന്നി​ട്ടും യു​വ​ശ​ക്തി ബ​ജ​റ്റ് എ​ന്നു ബി​ജെ​പി വി​ശേ​ഷി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ബ​ജ​റ്റി​ൽ യു​വാ​ക്ക​ൾ​ക്കാ​യി ഒ​ന്നു​മി​ല്ല. ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഒ​റ്റ​പ്പെ​ടു​ത്തു​ന്ന ബ​ജ​റ്റാ​ണി​ത്.

ദേശ​സ്നേ​ഹ​മെ​ന്ന വാ​ക്ക് ബി​ജെ​പി​യും മോ​ദി​യും പ​റ​യ​രു​തെന്ന്

ട്രം​പ് പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കു​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ന​യം. ബി​ജെ​പി ഇ​ന്ത്യ​യെ ട്രം​പി​നു പ​ണ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​ർ​ക്കു​മാ​ത്ര​മേ ഇ​ന്ത്യ​യെ​ക്കു​റി​ച്ചു പ​റ​യാ​ൻ അ​വ​കാ​ശ​മു​ള്ളൂ​വെ​ന്ന് ഇ​ട​തു​പ​ക്ഷം ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു.

മേ​ലാ​ൽ ദേ​ശ​സ്നേ​ഹ​മെ​ന്ന വാ​ക്ക് ബി​ജെ​പി​യും മോ​ദി​യും പ​റ​യ​രു​ത്. ചൈ​ന‍​യി​ല്‌​നി​ന്നോ വെ​നി​സ്വേ​ല​യി​ൽ​നി​ന്നോ, എ​ണ്ണ എ​വി​ടെ​നി​ന്നു വാ​ങ്ങ​ണ​മെ​ന്ന് ഇ​ന്ത്യ​ക്ക​റി​യാ​മെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ. ഗാ​ന്ധി പ​ഠി​പ്പി​ച്ച സ്വ​രാ​ജ് എ​ൽ​ഡി​എ​ഫ് പ്രാ​വ​ർ​ത്തി​ക​മാ​ക്കി. ജ​ന​ങ്ങ​ൾ​ക്കു ഭൂ​മി, വീ​ട്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗ​ത്തു മി​ക​ച്ച​സേ​വ​നം എ​ന്നി​വ എ​ൽ​ഡി​എ​ഫ് ന​ല്കി. യു​ഡി​എ​ഫ് പ​റ​ഞ്ഞ​ത് സാ​ന്പ​ത്തി​ക ന​ഷ്ട​മു​ള്ള സ്കൂ​ളു​ക​ൾ പൂ​ട്ട​ണ​മെ​ന്നാ​ണ്. എ​ന്നി​ട്ടാ​ണ് ഭ​ര​ണ​ത്തി​ൽ​വ​ന്നാ​ൽ കാ​ണു​ന്ന​തെ​ല്ലാം പൊ​ന്നാ​ക്കാ​മെ​ന്ന് അ​വ​ർ പ​റ​യു​ന്ന​തെ​ന്നു ബി​നോ​യ് വി​ശ്വം പരിഹസിച്ചു. യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും കൈ​കോ​ർ​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫി​ന​റി​യാ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ​മേ​ഖ​ലാ ജാ​ഥ മാ​നേ​ജ​ര്‌ എം. ​സ്വ​രാ​ജ്, സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​എ​സ്. സു​ജാ​ത തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Kerala

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ ദു​രൂ​ഹ​ത: മു​രാ​രി ബാ​ബു​വി​നെ ഇ​ഡി വീ​ണ്ടും ചോ​ദ്യംചെ​യ്യും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ബി. ​മു​രാ​രി ബാ​ബു​വി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി മു​രാ​രി ബാ​ബു​വി​ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ള്ള​താ​യി ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചു. 2019- 25 കാ​ല​യ​ള​വി​ല്‍ മു​രാ​രി ബാ​ബു​വി​ന്‍റെ സ്വ​ത്തു​ക്ക​ളി​ല്‍ വ​ന്‍​വ​ര്‍​ധ​ന ഉ​ണ്ടാ​യെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

2021ല്‍ ​വീ​ട് നി​ര്‍​മ്മി​ച്ച​തി​ല്‍ അ​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ത്തും. ശ​ബ​രി​മ​ല​യി​ലെ മ​റ്റ് ക്ര​മ​ക്കേ​ടു​ക​ളി​ല്‍ നി​ന്നും മു​രാ​രി ബാ​ബു പ​ണം സ​മ്പാ​ദി​ച്ചെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​ഡി. സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ മ​റു​പ​ടി ഇ​ല്ലെ​ന്നും ഇ​ഡി പ​റ​യു​ന്നു. മു​രാ​രി ബാ​ബു ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഇ​യാ​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

ക​ട്ടി​ള​പ്പാ​ളി​യി​ലെ​യും ദ്വാ​ര​പാ​ല​ക ശില്പപാളി​യി​ലെ​യും സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സു​ക​ളി​ലാ​ണ് ചോ​ദ്യം​ചെ​യ്യ​ല്‍ ന​ട​ക്കു​ന്ന​ത്. എ​സ്‌​ഐ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​രാ​രി ബാ​ബു​വി​ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. കേ​സി​ലെ പ്ര​തി​യാ​യ എ​സ്. ശ്രീ​കു​മാ​റി​നോ​ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ജാ​മ്യ​ത്തി​ല്‍ ഉ​ള്ള പ്ര​തി​ക​ള്‍​ക്ക് പു​റ​മെ ചി​ല സാ​ക്ഷി​ക​ളെ​യും ഇ​ഡി വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

മു​രാ​രി ബാ​ബു​വിന്‍റെ മൊ​ഴി വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്

ഇ​ഡി ചോ​ദ്യം ചെ​യ്ത മു​രാ​രി ബാ​ബു​വി​ന്‍റെ മൊ​ഴി വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യി​ല്‍ നി​ന്ന് ത​നി​ക്ക് യാ​തൊ​രു​വി​ധ സാ​മ്പ​ത്തി​ക നേ​ട്ട​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ന​ധി​കൃ​ത​മാ​യി ഒ​രു രൂ​പ പോ​ലും സ​മ്പാ​ദി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ഇ ​ഡി​ക്ക് മു​രാ​രി ബാ​ബു മൊ​ഴി ന​ല്‍​കി​യ​ത്.

സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്ത് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്പ​തു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് മു​രാ​രി ബാ​ബു​വി​നെ ഇ​ഡി വി​ട്ട​യ​ച്ച​ത്. ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന നോ​ട്ടീ​സ് ന​ല്‍​കി​യാ​ണ് മു​രാ​രി ബാ​ബു​വി​നെ വി​ട്ട​യ​ച്ച​ത്. സ്വ​ര്‍​ണ​കൊ​ള്ള മാ​ത്ര​മ​ല്ല, ക​ള്ള​പ്പ​ണ ഇ​ട​പാ​ടും ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഇ ​ഡി അ​നു​മാ​നം.

അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക്

അ​തേ​സ​മ​യം കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇ​ഡി. ഇ​തി​ന്റെ ഭാ​ഗ​മാ​യി ദേ​വ​സ്വം അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ശ്രീ​കു​മാ​ര്‍ ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​റ്റ് പ്ര​തി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ ​ഡി​യു​ടെ നീ​ക്കം.

Kerala

സ്വ​ര്‍​ണം ക​ട്ട​ത് സി​പി​എം; സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു: വി.​ഡി.​സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു സ്വ​ര്‍​ണം ക​ട്ട​ത് സി​പി​എ​മ്മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സി​പി​എം സ്വ​ര്‍​ണം ക​ട്ട​തി​ന് സോ​ണി​യാ​ഗാ​ന്ധി​യെ അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്.

സ്വ​ര്‍​ണം ക​ട്ട പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും. സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ല്ലാം പു​റ​ത്തേ​ക്കുവ​രാ​ന്‍ പോ​കു​ക​യാ​ണ്. 90 ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം എ​സ്‌​ഐ​ടി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം കി​ട്ടി​ല്ലാ​യി​രു​ന്നു.

എ​സ്‌​ഐ​ടി​യു​ടെ മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. എ​സ്‌​ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു. സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച എ​ങ്ങു​മെ​ത്താ​തെ അ​വ​സാ​നി​ക്കു​ക​യാ​ണ്. തൊ​ണ്ടി​മു​ത​ല്‍ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ എ​സ്‌​ഐ​ടി​ക്ക് സാ​ധി​ക്കാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​ണ്.

സ്വ​ര്‍​ണക്കൊള്ള​യി​ല്‍ ഉ​ന്ന​ത​രു​ടെ പ​ങ്ക് പു​റ​ത്തുവ​ര​ണം. ഉ​ന്ന​ത​ര്‍ പി​ടി​യി​ലാ​കു​ന്ന​തുവ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം വാ​ച്ച് ആ​ൻഡ് വാ​ര്‍​ഡി​നെ മ​ര്‍​ദി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ള്ളം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യി​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്പീ​ക്ക​റു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ​ത്. ഇ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.​സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

സ്വര്‍ണത്തിന്‍റെ അളവ് തിട്ടപ്പെടുത്തണം: കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും പരിശോധന

തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങള്‍ തുടങ്ങിയവ വീണ്ടും പരിശോധന നടത്തും. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണത്തിന്‍റെ അളവിൽ കുറവുണ്ടായതായി വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പുതിയ തീരുമാനം.

സ്വര്‍ണത്തിന്‍റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി സൂചിപ്പിച്ചു. സന്നിധാനത്തെ പാളികളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് വിഎസ്‌എസ് സിയില്‍ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയില്‍ നിന്നും വീണ്ടും അനുമതി തേടും. സാമ്പിൾ ശേഖരിക്കാൻ വീണ്ടും അനുജ്ഞയും വാങ്ങേണ്ടിവരും.

ദ്വാരപാലക പാളിയില്‍ 394.6 ഗ്രാം സ്വര്‍ണവും, കട്ടിള പാളികളില്‍ 409 ഗ്രാം സ്വര്‍ണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. പാളികളിൽ ഉണ്ടായത് രാസഘടനാ മാറ്റമെന്ന മൊഴിയുടെ വിശദാംശങ്ങൾ എസ്ഐടി ഹൈക്കോടതിയെ അറിയിക്കും.

ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കട്ടെങ്കിലും പാളികൾ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

National

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി

ചെ​ന്നൈ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ജ​യ​റാ​മി​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പ​രി​ച​യ​മു​ണ്ടെ​ന്ന് ജ​യ​റാം നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ശ​ബ​രി​മ​ല​യി​ൽ വ​ച്ചാ​ണ് ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തെ​ന്നും ഇ​യാ​ൾ നി​ര​വ​ധി ത​വ​ണ പൂ​ജ​ക​ൾ​ക്കാ​യി വീ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ജ​യ​റാം മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ കു​റി​ച്ചോ ത​ട്ടി​പ്പി​നെ കു​റി​ച്ചോ അ​റി​വി​ല്ലെ​ന്നും ജ​യ​റാം വ്യ​ക്ത​മാ​ക്കി.

പോ​റ്റി​യെ വി​ശ്വാ​സ​മാ​യി​രു​ന്നു. ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ ക​ട്ടി​ള​പാ​ളി സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ പൂ​ജി​ച്ച​പ്പോ​ഴും പോ​റ്റി ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി ജ​യ​റാം എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​തി​ൽ​പാ​ളി​ക​ൾ കോ​ട്ട​യം ഇ​ളം​പ​ള്ളി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച് ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​പ്പോ​ഴും പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി ജ​യ​റാം അ​റി​യി​ച്ചു. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യ​റാം സാ​ക്ഷി​യാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്ന് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കു​റ്റ​പ​ത്രം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ ആ​വ​ശ്യ​പ്പെ​ടാ​ൻ എ​സ്ഐ​ടി. ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ പാ​ന​ൽ എ​സ്ഐ​ടി കൈ​മാ​റും. ലോ​കാ​യു​ക്ത പ്രോ​സി​ക്യൂ​ട്ട​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ജി​പി എ. ​രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

കു​റ്റ​പ​ത്രം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്ന് എ​സ്ഐ​ടി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച തെ​ളി​യി​ക്കാ​ൻ കൂ​ടു​ത​ൽ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്നും എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം.

ക​ട്ടി​ള പാ​ളി ദ്വാ​ര​പാ​ല​ക പാ​ളി കേ​സു​ക​ളി​ൽ പ്ര​ത്യേ​കം പ്ര​ത്യേ​കം സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ നി​യ​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യും തേ​ടും. പ്ര​തി​ഭാ​ഗ​ത്ത് ഹാ​ജ​രാ​കു​ന്ന​ത് ര​ണ്ടു മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര​ട​ക്കം പ്ര​മു​ഖ​രു​ടെ അ​ഭി​ഭാ​ഷ​ക നി​ര​യാ​ണ്.

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: ‌പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്ഐടി. ഈ മാസം 24നാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ചില രേഖകളുമായി എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 24ന് എസ്ഐടി ഓഫീസിൽ വച്ചാണ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തത്.

സ്വർണക്കൊള്ളയിൽ പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്‍റെ സൂചനകൾ എസ്‌ഐടിക്ക് ലഭിച്ചതായാണ് വിവരം. ദ്വാരപാലക പാളികൾ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉൾപ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം.

കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കഴിഞ്ഞമാസം രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദ്വാരപാലക ശില്പം സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും കൃത്യമായ ഉത്തരം നൽകിയെന്നും അന്നത്തെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രശാന്ത് പ്രതികരിച്ചിരുന്നു.

Kerala

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയും തിരുവിതാംകൂർ മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നൽകിയേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേസിലെ പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ തേടുന്നതിനാണ് ഇഡി ചോദ്യം ചെയ്യൽ.

മുരാരി അടക്കമുള്ളവരുടെ വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സ്വത്തുക്കൾ അടക്കമുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി റജിസ്റ്റർ ചെയ്ത രണ്ടും കേസുകളിലും കൊല്ലം വിജിലൻസ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകിയിരുന്നു.

Kerala

ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ല: എസ്ഐടിക്ക് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന് അദ്ദേഹം എസ്ഐടിക്ക് മൊഴി നൽകി. പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്നും മൊഴിയിൽ പറയുന്നു. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പോറ്റി ഇക്കാര്യം എസ്ഐടിയോട് പറഞ്ഞത്.

അതേസമയം ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്.

Kerala

പോറ്റിയോടൊപ്പമുള്ള ചിത്രങ്ങളില്‍ കുടുങ്ങി ഇടത്, വലതു നേതാക്കള്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള സൗഹൃദ ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ ഇരുമുന്നണികളെയും വെട്ടിലാക്കി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം രാജു ഏബ്രഹാം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്തുവന്നതെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനൊപ്പമുള്ള ചിത്രങ്ങളാണ് ഇന്ന് യുഡിഎഫിനെ വെട്ടിലാക്കിയത്.

അടൂര്‍ പ്രകാശിനെ പോറ്റിയെ നേരത്തെ അറിയാമെന്നതും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതില്‍ ഇടനിലക്കാരനായെന്നതും നേരത്തെ പുറത്തുവന്ന വിവരങ്ങളായിരുന്നു. എന്നാല്‍ പോറ്റിയെ വീട്ടില്‍ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ സ്വീകരിക്കുകയോ കൈമാറുകയോ ഒക്കെ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങളിലേക്ക് വഴിവച്ചിരിക്കുന്നത്.

വോട്ടറെന്ന നിലയില്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് അടൂര്‍ പ്രകാശ് നേരത്തെ വിശദീകരിച്ചിരുന്നത്. അടൂര്‍ പ്രകാശ് പുളിമാത്തെ പോറ്റിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം അയല്‍വാസി നടത്തുകയും ചെയ്തതാണ്.

സ്വര്‍ണക്കൊള്ളയില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്‍റുമായ എ. പത്മകുമാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പോറ്റിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്.

പോറ്റിയുടെ വീട്ടില്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനൊപ്പം അന്ന് എംഎല്‍എയായിരുന്ന രാജു പോയത് അവിടെ ഒരു ചടങ്ങിനായിരുന്നുവെന്നു പറയുന്നു. എന്നാല്‍ ചിത്രങ്ങള്‍ സിപിഎമ്മിലെ കടുത്ത പ്രതിരോധത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനഘടകമായെന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരേ പാര്‍ട്ടി നടപടിയുണ്ടാകാത്തത് തിരിച്ചടിയായെന്നും വിലയിരുത്തലുകളുണ്ടായി. സംസ്ഥാന നേതൃത്വം അനുമതി നല്‍കിയാല്‍ പത്മകുമാറിനെതിരേ നടപടിയെടുക്കുമെന്ന രാജു ഏബ്രഹാമും പറഞ്ഞിരുന്നു.

ഇതിനിടെയാണ് കടംപള്ളി സുരേന്ദ്രനൊപ്പം എംഎല്‍എയായിരിക്കേ രാജു ഏബ്രഹാം പോറ്റിയുടെ വീട്ടില്‍ സന്ദര്‍ശനം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നല്‍കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിന ഒപ്പം ഇരുവരുംനില്‍ക്കുന്ന ദൃശ്യങ്ങളുമുണ്ട്.

അന്ന് കടകംപള്ളി ദേവസ്വം മന്ത്രിയും രാജു ഏബ്രഹാം റാന്നി എംഎല്‍എയുമായിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറി തന്നെ പോറ്റിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് പാര്‍ട്ടിയിലും ചര്‍ച്ചയാകുന്നുണ്ട്.

അതിനിടെ, രാജു ഏബ്രഹാം നല്‍കിയ വിശദീകരണത്തിലും അവ്യക്തതകളുണ്ട്. ചിത്രം പുറത്തു വന്നതു സംബന്ധിച്ച് അറിഞ്ഞെങ്കിലും സംഭവം ഓര്‍മയില്ലെന്നായിരുന്നു രാജു ഏബ്രഹാമിന്‍റെ വിശദീകരണം. ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ മുഖം ഓര്‍മയുണ്ടെങ്കിലും ചടങ്ങിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കണ്ടുപരിചയമുണ്ടെന്നും രാജു പറഞ്ഞു. അദ്ദേഹം ക്ഷണിച്ചതനുസരിച്ച് ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നുമായിരുന്നു മറ്റൊരു വിശദീകരണം.

Kerala

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് എസ്ഐടി കസ്റ്റഡിയിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽ നൽകിയത്.

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിന്നാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ് കോടതി പരിഗണിക്കും.

അതേസമയം, മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജികളിൽ നാളെ വിധി പറയും.

National

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് വാസു അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഈ കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം ശങ്കര്‍ ദാസിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള അതേ നിരീക്ഷണങ്ങള്‍ പിന്തുടര്‍ന്നാണ് ജസ്റ്റീസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് എൻ. വാസുവിന്‍റെ ഹർജിയും തള്ളിയത്. ദൈവത്തെപ്പോലും വെറുതെ വിട്ടില്ലെന്നുള്ള നീരീക്ഷണങ്ങളും കോടതി ആവര്‍ത്തിച്ചു.  

കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുശേഖരണവും മറ്റ് നടപടികളും നടന്നു കഴിഞ്ഞതിനാല്‍ ഇനി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നുമായിരുന്നു എന്‍. വാസുവിന്‍റെ വാദം.

തന്‍റെ പ്രായവും നിലവിലെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ വാദം കേൾക്കാന്‍ പോലും തയാറാകാതെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.

കേസിലെ മറ്റ് പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളിയിരുന്നു.

Kerala

സ്വർണക്കൊള്ള: ശ​ബ​രി​മ​ല​യി​ല്‍ എ​സ്‌​ഐ​ടി ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ന്നു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​സ്‌​ഐ​ടി ശ​ബ​രി​മ​ല​യി​ലെ ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ന്നു.

ശ്രീ​കോ​വി​ലി​ന്‍റെ പ​ഴ​യ വാ​തി​ല്‍​പ്പാ​ളി​ക​ളും പ​ഴ​യ കൊ​ടി​മ​ര​ത്തി​നന്‍റെ പ​ഞ്ച​വ​ര്‍​ഗ ത​റ​യി​ലെ അ​ഷ്ട​ദി​ക്പാ​ല​ക​രു​ടെ ശി​ല്പ​ങ്ങ​ളും സ്‌​ട്രോം​ഗ് റൂ​മി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു. സ​ന്നി​ധാ​ന​ത്തെ സ്‌​ട്രോം​ഗ് റൂ​മി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ക​ട്ടി​ള​ക​ള്‍ തൂ​ക്കി നോ​ക്കി.

വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൊ​തി​ഞ്ഞു ന​ല്‍​കി​യി​ട്ടു​ള്ള ഈ ​ക​ട്ടി​ള പ​ടി​ക്ക് 38 കി​ലോ​യും ക​ട്ടി​ള​യ്ക്ക് 64 കി​ലോ​യും തൂ​ക്ക​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. 1998ല്‍ ​സ്വ​ര്‍​ണം പൊ​തി​ഞ്ഞ വാ​തി​ല്‍പ്പാ​ളി​ക​ളു​ടെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു. മോ​ഷ​ണ സ്വ​ര്‍​ണം വാ​ങ്ങി​യ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​ന്‍ ഭ​ണ്ഡാ​രി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി മു​ഖേ​ന ശ​ബ​രി​മ​ല​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​താ​യി പ​റ​യു​ന്ന സ്വ​ര്‍​ണ​മാ​ല​യും ക​ണ്ടെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു..

തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്ന​ത്. എ​സ്‌​ഐ​ടി​യു​ടെ ഒ​രു സം​ഘം മ​ല​യി​റ​ങ്ങി​യെ​ങ്കി​ലും മ​റ്റൊ​രു സം​ഘം സ​ന്നി​ധാ​ന​ത്ത് ത​ങ്ങി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Kerala

നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് പോ​രു​മു​റു​കും; ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ആ​യു​ധ​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന നി​യ​മ​സ​ഭ സ​മ്മേ​ള​നം തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന് സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​രി​ന് സാ​ധ്യ​ത. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​മാ​ണ് നി​യ​മ​സ​ഭ​യെ പ്ര​ക്ഷു​ബ്ധ​മാ​ക്കു​ക.

സ്വ​ർ​ണ​ക്കൊ​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ആ​യി കൊ​ണ്ടു​വ​രാ​നാ​ണ് പ്ര​തി​പ​ക്ഷ നീ​ക്കം. കേ​സി​ൽ ജ​യി​ലി​ൽ തു​ട​രു​ന്ന​വ​രു​ടെ സി​പി​എം ബ​ന്ധം പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ ആ​യു​ധ​മാ​ക്കും. ഇ​തു​കൂ​ടാ​തെ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ മൊ​ഴി​യും സി​പി​എ​മ്മി​ന് സ​ഭ​യി​ൽ തി​രി​ച്ച​ടി​യാ​കും.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി-​സോ​ണി​യ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​വും വാ​ജി വാ​ഹ​ന കൈ​മാ​റ്റ​വും ഭ​ര​ണ പ​ക്ഷം ഉ​ന്ന​യി​ച്ചേ​ക്കും. ഇ​ന്ന് ചോ​ദ്യോ​ത്ത​ര വേ​ള ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ഭ ആ​രം​ഭി​ക്കു​ന്ന ഒ​ൻ​പ​ത് മ​ണി മു​ത​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​രി​നാ​ണ് സാ​ധ്യ​ത.

ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മേ​ലു​ള്ള ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​യും ഇ​ന്ന് ആ​രം​ഭി​ക്കും. അ​തേ​സ​മ​യം മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജാ​മ്യം നി​ഷേ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് എ​ൻ. വാ​സു​വി​ന്‍റെ അ​പ്പീ​ൽ.

പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ച് ജാ​മ്യം ന​ല്‍​ക​ണ​മെ​ന്ന് വാ​സു അ​പ്പീ​ലി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​ധാ​ന ന​ട​പ​ടി​ക​ളും തെ​ളി​വു​ശേ​ഖ​ര​ണ​വും ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ ഇ​നി ത​ന്‍റെ ക​സ്റ്റ​ഡി അ​നി​വാ​ര്യ​മ​ല്ലെ​ന്നാ​ണ് വാ​സു​വി​ന്‍റെ വാ​ദം.

ജ​സ്റ്റി​സ് ദീ​പാ​ങ്ക​ര്‍ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് എ​ൻ. വാ​സു​വി​ന്‍റെ അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ക. അ​തേ​സ​മ​യം സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ മു​രാ​രി ബാ​ബു, ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ൾ ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച ത​ള്ളി​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും  

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജാ​മ്യം നി​ഷേ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് എ​ൻ. വാ​സു​വി​ന്‍റെ അ​പ്പീ​ൽ.

പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ച് ജാ​മ്യം ന​ല്‍​ക​ണ​മെ​ന്ന് വാ​സു അ​പ്പീ​ലി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​ധാ​ന ന​ട​പ​ടി​ക​ളും തെ​ളി​വു​ശേ​ഖ​ര​ണ​വും ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ ഇ​നി ത​ന്‍റെ ക​സ്റ്റ​ഡി അ​നി​വാ​ര്യ​മ​ല്ലെ​ന്നാ​ണ് വാ​സു​വി​ന്‍റെ വാ​ദം.

ജ​സ്റ്റി​സ് ദീ​പാ​ങ്ക​ര്‍ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് എ​ൻ. വാ​സു​വി​ന്‍റെ അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ക. അ​തേ​സ​മ​യം സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ മു​രാ​രി ബാ​ബു, ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ൾ ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച ത​ള്ളി​യി​രു​ന്നു.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ​ങ്കി​ല്ലെ​ന്നും ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും മാ​ത്ര​മാ​ണ് ചെ​യ്ത​ത് എ​ന്നു​മാ‍​യി​രു​ന്നു പ​ത്മ​കു​മാ​റി​ന്‍റെ​യും, മു​രാ​രി ബാ​ബു​വി​ന്‍റെ​യും വാ​ദം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന് ഇ​ഡി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി റെ​യ്‌​ഡി​ല്‍ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ള്‍. 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന് ഇ​ഡി അ​റി​യി​ച്ചു . കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് 100 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തെ​ന്നും ഇ​ഡി അ​റി​യി​ച്ചു. സ്വ​ർ​ണ ക​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണം ചെ​മ്പാ​ക്കി​യ രേ​ഖ​യും റെ​യ്‌​ഡി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ഡി അ​റി​യി​ച്ചു.

ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. 2019 നും 2024 ​നും ഇ​ട​യി​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഇ​ഡി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; സ​ന്നി​ധാ​ന​ത്ത് എ​സ്ഐ​ടി പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നും സ​ന്നി​ധാ​ന​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. ചൊ​വ്വാ​ഴ്ച പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ച ശ്രീ​കോ​വി​ലി​ന്‍റെ പ​ഴ​യ വാ​തി​ൽ പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ഇ​ന്ന് ശേ​ഖ​രി​ക്കും.

പ​ഴ​യ കൊ​ടി​മ​രം മാ​റ്റി​യ​പ്പോ​ൾ പെ​ട്ടി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​ട്ടു​ള്ള വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ശ്രീ​കോ​വി​ലി​ന് ചു​റ്റു​മു​ള്ള സ്വ​ർ​ണ്ണ​പ്പാ​ളി​ക​ൾ സം​ബ​ന്ധി​ച്ചും പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. അ​യ്യ​പ്പ ച​രി​തം കൊ​ത്തി​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ആ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം മു​ൻ​പ് ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

എ.​പ​ത്മ​കു​മാ​ർ, മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഇ​ന്ന് ഹൈ​ക്കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യ ദ്വാ​ര​പാ​ല​ക​ശി​ല്‍​പ കേ​സി​ല്‍ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ഇ​ന്ന​ലെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി

കൊ​ച്ചി: അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡന്‍റ് എം. ​പ​ദ്മ​കു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ്ര​സ്താ​വി​ക്കും. പ​ദ്മ​കു​മാ​റി​ന് പു​റ​മെ കേ​സി​ൽ പ്ര​തി​ക​ളാ​യ മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ ഹ​ർ​ജി​ക​ളി​ലാ​ണ് ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക.

കേ​സി​ൽ ത​ങ്ങ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നു​മാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം. അ​തേ​സ​മ​യം, കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദ്വാ​ര​പാ​ല​ക ശി​ൽപ്പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഇ​ന്ന​ലെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​യാ​ൾ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ സ്വ​ർ​ണ​ക്ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജ​യി​ൽ മോ​ചി​ത​നാ​കാ​ൻ ക​ഴി​യി​ല്ല.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 21 ഇ​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കേ​സി​ലെ മു​ഖ്യ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കി​ളി​മാ​നൂ​ർ പു​ളി​മാ​ത്തു​ള്ള വീ​ട്ടി​ൽ, എ. ​പ​ത്മ​കു​മാ​റി​ന്‍റെ ആ​റ​ൻ​മു​ള​യി​ലെ വീ​ട്, എ​ൻ. വാ​സു​വി​ന്‍റെ വീ​ട്, സ്വ​ർ​ണ​വ്യാ​പാ​രി ഗോ​വ​ർ​ധ​ന്‍റെ ബെ​ല്ലാ​രി​യി​ലെ വീ​ട്, ചെ​ന്നൈ​യി​ലെ സ്മാ​ർ​ട് ക്രി​യേ​ഷ​ൻ​സ്, മു​രാ​രി ബാ​ബു​വി​ന്‍റെ കോ​ട്ട​യ​ത്തെ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ ഏ​ഴോ​ടെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ ഹ​ർ‌​ജി.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം ക​ഴി​ഞ്ഞെ​ന്നും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക കേ​സി​ലും പോ​റ്റി ന​ൽ​കി​യ ജാ​മ്യ​ഹ​ർ​ജി​ക​ൾ വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു.

മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫി​സ​ര്‍ എ​സ്. ശ്രീ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​സ്ഐ​ടി​യു​ടെ അ​പേ​ക്ഷ​യും ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം എ​ൻ. വി​ജ​യ​കു​മാ​റും ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് സ​ന്നി​ധാ​ന​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പം ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന​യ്ക്കു​ണ്ട്. എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​കും പ​രി​ശോ​ധ​ന.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പു​തി​യ വാ​തി​ൽ സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​പ്പോ​ൾ പ​ഴ​യ വാ​തി​ൽ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഈ ​വാ​തി​ലി​ന്‍റെ അ​ള​വെ​ടു​ക്കാ​നും സാ​മ്പി​ൾ ശേ​ഖ​ര​ണ​ത്തി​നു​മാ​ണ് എ​സ്ഐ​ടി സം​ഘം സ​ന്നി​ധാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് എ​സ്ഐ​ടി പ​രി​ശോ​ധ​ന; അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പം ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് സ​ന്നി​ധാ​ന​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പം ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന​യ്ക്കു​ണ്ട്. എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​കും പ​രി​ശോ​ധ​ന.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പു​തി​യ വാ​തി​ൽ സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​പ്പോ​ൾ പ​ഴ​യ വാ​തി​ൽ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഈ ​വാ​തി​ലി​ന്‍റെ അ​ള​വെ​ടു​ക്കാ​നും സാ​മ്പി​ൾ ശേ​ഖ​ര​ണ​ത്തി​നു​മാ​ണ് എ​സ്ഐ​ടി സം​ഘം സ​ന്നി​ധാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം പ​ഴ​യ കൊ​ടി​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ൾ സ്ട്രോം​ഗ് റൂ​മി​ലു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ൾ എ​വി​ടെ​യെ​ന്ന കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്.​കൊ​ടി​മ​രം മാ​റ്റം കൂ​ടി അ​ന്വേ​ഷി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി സം​ഘം ശ​ബ​രി​മ​ല​യി​ലെ​ത്തി. ദ്വാ​ര​പ​ല​ക-​ക​ട്ടി​ള​പാ​ളി​ക​ളി​ൽ നി​ന്നും സം​ഘം കൂ​ടു​ത​ൽ സാ​മ്പി​ളു​ക​ൾ ഇ​ന്ന് ശേ​ഖ​രി​ക്കി​ല്ല. വി​എ​സ്എ​സ്സി​യി​ലെ വി​ദ​ഗ്ദ​രു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രി​ക്കും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്: ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാഫ​ലം നി​ർ​ണാ​യ​കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ (വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​റി​ൽ) വി​എ​സ്എ​സ് സി ​യി​ല്‍ ന​ട​ത്തി​യ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ഫ​ലം കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​കും. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന​ലെ കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ എ​ഫ്എ​സ്എ​ല്‍ അ​ധി​കൃ​ത​ര്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ഈ ​റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് ജ​ഡ്ജി പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും. എ​സ്‌​ഐ​ടി യും ​ഈ റി​പ്പോ​ര്‍​ട്ടി​ലെ ഉ​ള്ള​ട​ക്കം വി​ല​യി​രു​ത്തി ഹൈ​ക്കോ​ട​തി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി എ​ന്നി​വ മാ​റ്റി​യി​ട്ടു​ണ്ടോ ഒ​റി​ജി​ന​ലാ​ണോ എ​ത്ര അ​ള​വി​ല്‍ സ്വ​ര്‍​ണം അ​തി​ല്‍ നി​ന്നും മാ​റ്റി​യെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സം​ശ​യ​ങ്ങ​ള്‍​ക്ക് ഈ ​റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വ​രു​ന്ന​തോ​ടെ സ്ഥി​രീ​ക​ര​ണ​മാ​കും. പ​തി​ന​ഞ്ച് സാം​പി​ളു​ക​ളാ​ണ് ക​ട്ടി​ള​പ്പാ​ളി​യി​ല്‍ നി​ന്നും ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി​യി​ല്‍ നി​ന്നും പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്.

കു​ടു​ത​ല്‍ പ്ര​തി​ക​ളെ കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ലും അ​റ​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ലും എ​ഫ്എ​സ്എ​ല്‍ റി​പ്പോ​ര്‍​ട്ട് ഏ​റെ നി​ര്‍​ണാ​യ​ക​മാ​കും. പാ​ളി​ക​ള്‍ മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ അ​ന്വേ​ഷ​ണം കു​ടു​ത​ല്‍ ത​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കേ​ണ്ടി വ​രും. പാ​ളി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി​തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​ടു​ത​ലാ​ണ്.

സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. എ​ന്നാ​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​സ്‌​ഐ​ടി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രും നേ​ര​ത്തെ എ​തി​ര്‍​ത്തി​രു​ന്നു. സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ പേ​രി​ലു​ള്ള കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ സം​ഘം ഇ​തു​വ​രെ​ക്കും ത​യാ​റാ​ക്കി​യി​ട്ടി​ല്ല.

എ​ഫ്എ​സ് എ​ല്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടേ കു​റ്റ​പ​ത്രം ത​യാ​റാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​യി​രു​ന്നു എ​സ്‌​ഐ​ടി​യു​ടെ നി​ല​പാ​ട്. 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​ക​ള്‍​ക്ക് നി​യ​മാ​നു​സൃ​തം ജാ​മ്യം കി​ട്ടാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; കെ.​പി. ശ​ങ്ക​ര​ദാ​സ് റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് റി​മാ​ൻ​ഡി​ൽ. ബു​ധ​നാ​ഴ്ച എ​സ്ഐ​ടി ശ​ങ്ക​ര​ദാ​സ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ജ​ഡ്ജി ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ശ​ങ്ക​ര​ദാ​സി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മാ​റ്റു​ന്ന കാ​ര്യ​ത്തി​ല​ട​ക്കം നാ​ളെ​യാ​യി​രി​ക്കും തീ​രു​മാ​ന​മു​ണ്ടാ​കു​ക.

ശ​ങ്ക​ര​ദാ​സി​ന്‍റെ ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭി​പ്രാ​യം അ​റി​ഞ്ഞ​ശേ​ഷം ആ​ശു​പ​ത്രി മാ​റ്റു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. സെ​ന്‍​ട്ര​ൽ ജ​യി​ലി​ലെ ഡോ​ക്ട​ര്‍​മാ​രും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രും പ​രി​ശോ​ധ​ന​യ്ക്കു​ണ്ടാ​കും.

തു​ട​ർ​ന്നാ​കും റി​മാ​ന്‍​ഡി​ലാ​യ ശ​ങ്ക​ര​ദാ​സി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ 11ാം പ്ര​തി​യാ​ണ് ശ​ങ്ക​ര​ദാ​സ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ശ​ങ്ക​ര​ദാ​സി​ന്‍റെ റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 11-ാം പ്ര​തി കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ ഇ​ന്ന്. മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യ ശ​ങ്ക​ര​ദാ​സ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി എ​ത്തി റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും.

തു​ട​ർ​ന്ന് ശ​ങ്ക​ര​ദാ​സി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്.​പി. ശ​ശി​ധ​ര​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി ശ​ങ്ക​ര​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ത​ന്നെ പ്രോ​സ്റ്റി​ക്യൂ​ട്ട​ർ വ​ഴി അ​റ​സ്റ്റ് വി​വ​രം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

കേ​സി​ൽ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ അ​റ​സ്റ്റ് വൈ​കി​യ​തി​ൽ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ത​ന്ത്രി പ്ര​ചാ​ര​ക് സ​ഭ 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​ഖി​ല ത​ന്ത്രി പ്ര​ചാ​ര​ക് സ​ഭാ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കേ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ൽ​ത്ത​ന്നെ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​ത​ന്നെ പോ​ക​ണം. ഇ​പ്പോ​ൾ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ, ഈ ​കേ​സി​ൽ ഇ​നി​യും ഒ​രു​പാ​ട് സം​ശ​യ​ങ്ങ​ൾ ബാ​ക്കി​യാ​ണ്. ദേ​വ​സ്വം മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തും എ​ന്തു​കൊ​ണ്ടാ​ണ് നി​യ​മ​ന​ട​പ​ടി​ക്ക് പു​റ​ത്തു​നി​ൽ​ക്കു​ന്ന​ത്. സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ വ​ലി​യ രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.

ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട സ്വ​ർ​ണം എ​വി​ടെ​യെ​ത്തി, ആ​രു​ടെ കൈ​വ​ശ​മു​ണ്ട് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​നി​യും ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ക​ര​വി​ള​ക്ക് സ​മ​യ​ത്ത് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. ഇ​ത് ആ​ചാ​ര​ലം​ഘ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി അ​ഖി​ല ത​ന്ത്രി പ്ര​ചാ​ര​ക് സ​ഭാ ദേ​ശീ​യ ചെ​യ​ർ​മാ​ൻ എം.​എ​സ്. ശ്രീ​രാ​ജ്കൃ​ഷ്ണ​ൻ പോ​റ്റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. രാ​ജേ​ഷ്, നീ​ല​മ​ന വി​ഷ്ണു ന​മ്പൂ​തി​രി, ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Kerala

കേ​സി​ൽ പ്ര​തി​യാ​യ ദി​വ​സം മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്നു; എ​സ്ഐ​ടി​യു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. മു​ൻ ദേ​വ​സ്വം ബോ​ർ‌​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ലാ​ണ് ഹൈ​ക്കോ​ട​തി എ​സ്ഐ​ടി​യെ വി​മ​ർ​ശി​ച്ച​ത്.

കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത ദി​വ​സം മു​ത​ൽ ഒ​രാ​ൾ‌ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും അ​യാ​ളു​ടെ മ​ക​ൻ എ​സ്‍​പി​യാ​ണെ​ന്നും പ​റ​ഞ്ഞ കോ​ട​തി അ​താ​ണ് ആ​ശു​പ​ത്രി​യി​ൽ പോ​യ​തെ​ന്നും വി​മ​ർ​ശി​ച്ചു. ജ​സ്റ്റി​സ് ബ​ദ്റു​ദീ​ൻ ആ​ണ് എ​സ്ഐ​ടി​യെ രൂ​ക്ഷ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച​ത്.

കേ​സി​ൽ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ര്‍​ധ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര്‍​ജി വി​ധി പ​റ​യാ​നാ​യി മാ​റ്റി. ഈ ​സം​സ്ഥാ​ന​ത്ത് എ​ന്ത് അ​സം​ബ​ന്ധ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി​ക​ളോ​ട് യോ​ജി​പ്പി​ല്ലെ​ന്നും എ​സ്ഐ​ടി​യു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. ശ​ബ​രി​മ​ല​യി​ലെ സ്പോ​ണ്‍​സ​ര്‍​മാ​ര്‍​ക്കെ​തി​രെ​യും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു.

കേ​സി​ൽ പ്ര​തി​യാ​യ കെ.​പി. ശ​ങ്ക​ര​ദാ​സ് ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്ന ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ ഇ​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു. ഗോ​വ​ര്‍​ധ​ൻ, മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍, മു​രാ​രി ബാ​ബു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​നി​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജാ​മ്യ ഹ​ര്‍​ജി​യി​ൽ വാ​ദം കേ​ട്ട ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ൾ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ർ, ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ‌​ധ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ൾ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് കോ​ട​തി ഇ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

ശ്രീ​കോ​വി​ലി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വി​ട്ടു​കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക മി​നു​ട്സി​ൽ പ​ദ്മ​കു​മാ​ർ മ​ന​പൂ​ർ​വം തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ക​ട്ടി​ള​പ്പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ത​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​ദ്മ​കു​മാ​റി​ൻ​രെ വാ​ദം തെ​റ്റാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ന്ത്രി ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വാ​ദം.

കേ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ത​ന്നെ പ്ര​തി​ക​ൾ തെ​ളി​വു​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും അ​ന്വേ​ഷ​ണ സം​ഘം വെ​ളി​പ്പെ​ടു​ത്തി. ഗോ​വ​ർ​ധ​നും കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പോ​റ്റി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബം​ഗ​ളൂ​രു​വി​ൽ ഒ​ത്തു​കൂ​ടി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

Kerala

ജ​യി​ലി​ല്‍ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; ക​ണ്ഠ​ര് രാ​ജീ​വ​ര് ആ​ശു​പ​ത്രി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേസിൽ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ല്‍ സ​ബ് ജ​യി​ൽ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്.

ജ​യി​ലി​ലെ ആം​ബു​ല​ൻ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ത​ന്ത്രി​യെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. നീ​ണ്ട മ​ണി​ക്കൂ​റു​ക​ൾ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ത​ന്ത്രി​യെ വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യ​ക്ത​മാ​യ പ​രി​ശോ​ധ​ന​യ്ക്കും നി​യ​മോ​പ​ദേ​ശ​ത്തി​നും ശേ​ഷ​മാ​ണ് ത​ന്ത്രി​യു​ടെ അ​റ​സ്റ്റി​ലേ​ക്ക് എ​സ്ഐ​ടി എ​ത്തി​യ​ത്. ദേ​വ​സ്വം മാ​നു​വ​ലി​ൽ ത​ന്ത്രി​യു​ടെ ഭാ​ഗം എ​ടു​ത്തു​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​ർ റാ​ങ്കി​ൽ വ​രു​ന്ന ഒ​രാ​ളാ​ണ് ത​ന്ത്രി എ​ന്നാ​ണ് മാ​നു​വ​ലി​ൽ പ​റ​യു​ന്ന​ത്.

മാ​ത്ര​മ​ല്ല, ദേ​വ​സ്വ​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള, താ​ന്ത്രി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും ഉ​യ​ർ​ന്ന ത​സ്തി​ക​യി​ലു​ള്ള ഒ​രാ​ളാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. ത​ന്ത്രി​ക്ക് ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ല​ത്തെ പ​ടി​ത്ത​രം എ​ന്നാ​ണ് മാ​നു​വ​ലി​ൽ പ​റ​യു​ന്ന​ത്.

ആ​ദ്യം പ​ടി​ത്ത​രം എ​ന്ന​ത് ദ​ക്ഷി​ണ​യാ​ണോ പ്ര​തി​ഫ​ല​മാ​ണോ എ​ന്ന​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​മാ​ണ് പ​ടി​ത്ത​രം പ്ര​തി​ഫ​ലം ത​ന്നെ​യാ​ണെ​ന്നും ത​ന്ത്രി ബോ​ർ​ഡി​ൽ നി​ന്നും ശ​മ്പ​ളം കൈ​പ്പ​റ്റു​ന്ന​യാ​ളാ​ണെ​ന്നും എ​സ്ഐ​ടി ക​ണ്ടെ​ത്തി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​റി​ന്‍റെ​യും ഗോ​വ​ർ​ധ​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ​യും വ്യ​വ​സാ​യി ഗോ​വ​ർ​ധ​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദീ​ൻ ആ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ക.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് ര​ണ്ട് പ്ര​തി​ക​ളു​ടെ​യും വാ​ദം. കേ​സി​ൽ എ. ​പ​ത്മ​കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്.

പ​ത്മ​കു​മാ​ർ ന​ൽ​കി​യ മൊ​ഴി​യും എ​സ്ഐ​ടി ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ളും ത​മ്മി​ൽ വൈ​രു​ധ്യ​മു​ണ്ടെ​ന്നും എ​സ്ഐ​ടി​യു​ടെ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ത്തി​ലെ സ്വ​ർ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ ബു​ധ​നാ​ഴ്ച വി​ജി​ല​ൻ‌​സ് കോ​ട​തി പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു.

ഗൂ​ഢാ​ലോ​ച​ന​യി​ൽ മു​ഖ്യ​പ​ങ്കാ​ളി​യാ​യ എ. ​പ​ത്മ​കു​മാ​റി​ന് ജാ​മ്യം ന​ൽ​കി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

Kerala

'ദൈ​വ​ത്തെ പോ​ലും വെ​റു​തെ വി​ട്ടി​ല്ല'; കെ.​പി. ശ​ങ്ക​ര​ദാ​സി​ന് സു​പ്രീം​കോ​ട​തിയിൽ തി​രി​ച്ച​ടി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന് തി​രി​ച്ച​ടി. ദൈ​വ​ത്തെ പോ​ലും വെ​റു​തെ വി​ട്ടി​ല്ലെ​ന്ന് കേ​സി​നെക്കു​റി​ച്ച് സു​പ്രീം​കോ​ട​തി വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ച്ചു.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ശ​ങ്ക​ര​ദാ​സി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെന്നു നി​രീ​ക്ഷി​ച്ച പ​ര​മോ​ന്ന​ത​കോ​ട​തി ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് വ​ലി​യ ക്ര​മ​ക്കേ​ടെ​ന്നും പ​റ​ഞ്ഞു. ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

നി​ല​വി​ലെ ഹ​ർ​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ അ​ക്കാ​ര്യം കേ​ൾ​ക്കാ​മെ​ന്നും സു​പ്രീം അ​റി​യി​ച്ചു. പ്രാ​യ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്തു​ള്ള അ​നു​ക​മ്പ​യു​ണ്ടെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കാ​നാ​ണ് ശ​ങ്ക​ര​ദാ​സ് സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​തെ​ങ്കി​ലും വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്. 2019ലെ ​ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ശ​ങ്ക​ര​ദാ​സ്, എ​ൻ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​രെ എ​ന്തി​ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

ഇ​രു​വ​ർ​ക്കു​മെ​തി​രെ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​തെ ഹൈ​ക്കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശം നീ​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ശ​ങ്ക​ര​ദാ​സ് സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.

 

 

Kerala

‌ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; എ​സ്ഐ​ടി ഇ​ന്ന് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ‌​പ്പി​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. കേ​സി​ൽ ഇ​ന്ന് നാ​ലാ​മ​ത്തെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ആ​ണ് എ​സ്ഐ​ടി ഹാ​ജ​രാ​ക്കു​ക.

എ​സ്പി ശ​ശി​ധ​ര​ൻ നേ​രി​ട്ട് ഹാ​ജ​രാ​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക. ദേ​വ​സ്വം ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള വ്യാ​പാ​രി ഡി. ​മ​ണി​യെ ചോ​ദ്യം ചെ​യ്ത വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​ക്ക് കൈ​മാ​റും.

ഡി​സം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ മെ​ല്ലെ​പോ​ക്കി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണം വ​ൻ തോ​ക്കു​ക​ളി​ലേ​ക്ക് നീ​ങ്ങാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സി​പി​എം നേ​താ​വ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​ന് ശേ​ഷ​മാ​യി​രു​ന്നു കോ​ട​തി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​ശാ​ന്തി​നെ​യും ചോ​ദ്യം ചെ​യ്ത വി​വ​ര​ങ്ങ​ളും എ​സ്ഐ​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

ജ​നു​വ​രി 17 വ​രെ​യാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ല​വി​ൽ എ​സ്ഐ​ടി​ക്ക് അ​നു​വ​ദി​ച്ച സ​മ​യം. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ.​പി. ശ​ങ്ക​ർ​ദാ​സ് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

 

 

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി സംഘം വിപുലീകരിക്കാൻ അനുമതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ രണ്ടു സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.

എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമായിരുന്നു എസ്ഐടി നല്കിയ പ്രത്യേക അപേക്ഷയിൽ പറഞ്ഞിരുന്നത്.

അതിനിടെ, കേസിൽ എ. പത്മകുമാറിന്‍റെയും ഗോവർധന്‍റെയും ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട്‌ നൽകി. അന്തർ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവർധൻ കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്ഐടി റിപ്പോർ‌ട്ടിൽ പറയുന്നു.

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ ഹൈക്കോടതിയിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ.

ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; പ​ങ്ക​ജ് ഭ​ണ്ഡാ​രിയെയും ബെ​ല്ലാ​രി ഗോ​വ​ർ​ധ​നെയും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ എ​സ്ഐ​ടി ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കി​യേ​ക്കും. സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി, സ്വ​ർ​ണം വാ​ങ്ങി​യ ജ്വ​ല്ല​റി ഉ​ട​മ ബെ​ല്ലാ​രി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പാ​ളി​ക​ളി​ൽ നി​ന്ന് വേ​ർ​തി​രി​ച്ച് എ​ടു​ത്ത സ്വ​ർ​ണം ആ‍​ർ​ക്ക് വി​റ്റു​വെ​ന്ന് ക​ണ്ട​ത്താ​നാ​ണ് എ​സ്ഐ​ടി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. സ്വ​ർ​ണം വി​ൽ​ക്കു​ന്ന​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യ ക​ൽ​പ്പേ​ഷി​നെ​യും എ​സ്ഐ​ടി വൈ​കാ​തെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ക്കും. അ​തോ​ടൊ​പ്പം മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യം ചെ​യ്യ​ലും വൈ​കാ​തെ ഉ​ണ്ടാ​കും.

കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ള്‍ വൈ​കാ​തെ​യു​ണ്ടാ​കും. ശ​ബ​രി​മ​ല​യി​ൽ​നി​ന്നും കൊ​ണ്ടു​പോ​യ സ്വ​ർ​ണ പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ൽ​വ​ച്ച് സ്വ​ർ​ണം വേ​ർ​തി​രി​ച്ച​തി​ന് ശേ​ഷം ബെ​ല്ലാ​രി​യി​ലെ ഗോ​വ​ർ​ധ​ന് വി​റ്റു​വെ​ന്നാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ​മ്മ​തി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഇ​ഡി അ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​പേ​ക്ഷ​യി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. എ​ഫ്ഐ​ആ​റും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​സി​ലെ മു​ഴ​വ​ൻ രേ​ഖ​ക​ളും കൈ​മാ​റു​ന്ന​തി​ൽ എ​സ്ഐ​ടി എ​തി​ർ​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ സ​മാ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്നു​മാ​ണ് എ​സ്ഐ​ടി​യു​ടെ നി​ല​പാ​ട്.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ന്ന​തി​ന് ഇ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് എ​സ്ഐ​ടി​ക്ക് വേ​ണ്ടി പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം രേ​ഖ​ക​ൾ ന​ൽ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ചോ​ദ്യം.

Kerala

‌ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; എ​സ്. ജ​യ​ശ്രീ​യു​ടെ മൂ​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ സ​മ​ർ​പ്പി​ച്ച മൂ​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും. മൂ​ൻ​കൂ​ർ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ശ്രീ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു.

ജ​സ്റ്റി​സ് ദീ​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് നാ​ളെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ്വ​ർ​ണ​പ്പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യ്ക്ക് കൈ​മാ​റാ​ൻ 2019ൽ ​ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നാ​ണ് ജ​യ​ശ്രീ​യു​ടെ പേ​രി​ലു​ള്ള ആ​രോ​പ​ണം.

അ​തേ​സ​മ​യം മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​റി​നെ ഇ​ന്ന് എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ്രീ​കു​മാ​റി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ കേ​സ്: 500 കോ​ടി​യു​ടെ ഇ​ട​പാ​ട്? വി​ദേ​ശ​വ്യ​വ​സാ​യി​യു​ടെ മൊ​ഴി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്തുസം​ഘ​വു​മാ​യി ബ​ന്ധ​മെ​ന്ന് വി​ദേ​ശ വ്യ​വ​സാ​യി​യു​ടെ മൊ​ഴി. സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി​ദേ​ശ വ്യ​വ​സാ​യി വി​ശ​ദ​മാ​യ മൊ​ഴി ന​ല്‍​കി​യ​ത്. 500 കോ​ടി​യി​ല്‍​പ​രം രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്തി​ല്‍ ന​ട​ന്ന​തെ​ന്നാ​ണ് വ്യ​വ​സാ​യി മൊ​ഴി ന​ല്‍​കി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ക​ട​ത്തി​യ​തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്‌​ഐ​ടി​ക്ക് രേ​ഖാ​മൂ​ലം ക​ത്ത് ന​ല്‍​കു​ക​യും നേ​രി​ട്ട് മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ത​ന്നോ​ട് വി​ദേ​ശ​ത്തു​ള്ള ഒ​രു വ്യ​വ​സാ​യി​യാ​ണ് ഈ ​കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും 500 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്നു​വെ​ന്നുമാ​ണ് ചെ​ന്നി​ത്ത​ല എ​സ്‌​ഐ​ടി​ക്ക് മു​ന്‍​പാ​കെ മൊ​ഴി ന​ല്‍​കി​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് എ​സ്‌​ഐ​ടി വി​ദേ​ശ വ്യ​വ​സാ​യി​യി​ല്‍ നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ക്കു​ന്ന മൊ​ഴി​യാ​ണ് വ്യ​വ​സാ​യി​യും ന​ല്‍​കി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ദു​ബാ​യ് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളാ​ണ് വ്യ​വ​സാ​യി. ഇ​ദ്ദേ​ഹം അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്‌​ഐ​ടി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലെ​ത്തി മൊ​ഴി ന​ല്‍​കി​യ​ത്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി 500 കോ​ടി​യി​ല്‍​പ്പ​രം രൂ​പ​യു​ടെ ഇ​ട​പാ​ട് അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് വ്യ​വ​സാ​യി​യു​ടെ മൊ​ഴി​യി​ലു​ള്ള​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; സു​ധീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ് കു​മാ​റി​ന് തി​രി​ച്ച​ടി. സു​ധീ​ഷ് കു​മാ​ർ സ​മ​ർ​പ്പി​ച്ച ര​ണ്ട് ജാ​മ്യാ​പേ​ക്ഷ​ക​ളും കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി.

റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​യും മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​നെ​യും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് എ​സ്ഐ​ടി​യു​ടെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലും മു​രാ​രി ബാ​ബു​വി​നെ ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ര​ണ്ടു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ട​ക്കം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ൽ​കി​യ ജാ​മ്യ ഹ​ര്‍​ജി 18 ന് ​വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കേ​സ് രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് 17ലേ​ക്ക് മാ​റ്റി​വെ​ച്ചി​രു​ന്നു. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഇ​ഡി അ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

Kerala

മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ല്ലാം സാ​മ്പ​ത്തി​ക സ്ഥി​തി അ​ന്വേ​ഷി​ക്ക​ണം. സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ല​ട​ക്കം മു​ഖ്യ​മ​ന്ത്രി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളി​ൽ തു​റ​ന്ന സം​വാ​ദ​ത്തി​ന് താ​ൻ ത​യാ​റാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ നി​ര​വ​ധി തെ​റ്റാ​യ കാ​ര്യ​ങ്ങ​ളു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ച​മ​യു​ക​യാ​ണി​പ്പോ​ഴെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ലോ​കം അ​മ്പ​ര​ന്ന് നി​ൽ​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ മു​ൻ ദേ​വ​സ്വം മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ എ​സ്‌​ഐ​ടി​ക്കു മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം കോ​ടീ​ശ്വ​ര​ന് വി​റ്റു​വെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​ത് താ​നാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ​ത്തി​ന് തൂ​ക്ക​ത്തേ​ക്കാ​ൾ മൂ​ല്യ​മു​ള്ള​താ​ണ്. കേ​സി​ലെ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തു

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ക്കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​ത്മ​കു​മാ​റി​നെ ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. 12ന് ​വി​ധി പ​റ​യും.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പാ​ളി​ക​ൾ കൈ​മാ​റി​യ​തി​ൽ അ​ട​ക്കം ബോ​ർ​ഡി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടെ​ന്നാ​ണ് പ​ത്മ​കു​മാ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്ന​ത്. മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും വാ​ദം പൂ​ർ​ത്തി​യാ​യി.

ദേ​വ​സ്വം മു​ൻ ക​മ്മീ​ഷ​ണ​റും പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് 14 ദി​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്ഐ​ടി​ക്ക് പ​രാ​തി ന​ൽ​കി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മൊ​ഴി ഉ‌​ട​ൻ എ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ വീ​ണ്ടും റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ വീ​ണ്ടും റി​മാ​ൻ​ഡി​ൽ. ഈ ​മാ​സം 18 വ​രെ​യാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഡി​സം​ബ​ർ എ​ട്ടി​ന് പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി പ​രി​ഗ​ണി​ക്കും. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് എ. ​പ​ത്മ​കു​മാ​റി​നെ ജ​യി​ലി​ൽ എ​ത്തി ഡി​സം​ബ​ർ ര​ണ്ടി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത്.

പി​ന്നാ​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളി​ലെ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ എ ​പ​ത്മ​കു​മാ​റി​നെ പ്ര​തി​ചേ​ർ​ത്ത അ​ന്വേ​ഷ​ണ സം​ഘം പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​ത്മ​കു​മാ​റി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളി​ലെ സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്ന​തി​ന് എ​സ്ഐ​ടി​ക്ക് തെ​ളി​വു​ക​ൾ ല​ഭി​ച്ചു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി പ​ത്മ​കു​മാ​റി​ന് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജ​യി​ൽ പ​ത്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത ര​ണ്ടാ​മ​ത്തെ കേ​സി​ൽ കൂ​ടി പ്ര​തി​ചേ​ർ​ത്ത​തോ​ടെ പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി ഉ​ട​ൻ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൻ്റെ തീ​രു​മാ​നം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക.

ക​ട്ടി​ള​പാ​ളി​യി​ലെ സ്വ​ർ​ണം ചെ​മ്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ൻ. വാ​സു​വി​ന്‍റെ ശി​പാ​ർ​ശ​യി​ലാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ വാ​സു മൂ​ന്നാം പ്ര​തി​യാ​ണ്. പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ച് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

2019ൽ ​ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ​ൻ. വാ​സു വി​ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് പാ​ളി​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു. ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ഴും വാ​സു ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ജ​യ​റാ​മി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാം സാ​ക്ഷി​യാ​കു​മെ​ന്ന് എ​സ്ഐ​ടി. കേ​സി​ൽ ജ​യ​റാ​മി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ൻ സ​മ​യം തേ​ടു​മെ​ന്നും എ​സ്ഐ​ടി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജ​യ​റാം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി കൊ​ണ്ട് പോ​യി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന എ. ​പ​ത്മ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​ന്വേ​ഷ​ണ​സം​ഘം നാ​ളെ അ​പേ​ക്ഷ ന​ൽ​കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.

 

Latest News

Up